അബുദാബി, 4 ജൂൺ 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരു അഫ്ഗാൻ പ്രതിനിധി സംഘവുമായി അബുദാബിയിലെ കസർ അൽ ഷാതിയിൽ കൂടിക്കാഴ്ച നടത്തി. സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രാദേശിക സ്ഥിരതയ്ക്കായി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അഫ്ഗാനിസ്ഥാൻ്റെ പുനർനിർമ്മാണത്തിനും വികസനത്തിനും പിന്തുണ നൽകുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.യുഎഇ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതിൽ അഫ്ഗാൻ ആഭ്യന്തര മന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും അഫ്ഗാനിസ്ഥാനുമായുള്ള യുഎഇയുടെ നയതന്ത്ര ബന്ധത്തെ പ്രശംസിക്കുകയും ചെയ്തു. സാമ്പത്തിക, വികസന മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.
WAM/അമൃത രാധാകൃഷ്ണൻ