തഹ്നൂൻ ബിൻ സായിദ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

അബുദാബി, 5 ജൂൺ 2024 (WAM) --അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. തന്ത്രപരമായ ബന്ധങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഉൾക്കാഴ്ചകൾ പങ്കുവെക്കുന്നതും പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും മിഡിൽ ഈസ്റ്റേൺ സ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ