ഇസ്രായേൽ അധിനിവേശം അൽ-അഖ്സ മസ്ജിദ് ആക്രമിച്ചതിനെ മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സ് ശക്തമായി അപലപിച്ചു

അബുദാബി,6 ജൂൺ 2024 (WAM) --അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ-തയീബിൻ്റെ നേതൃത്വത്തിലുള്ള മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അൽ-അഖ്‌സ മസ്ജിദിലേക്കുള്ള ഇസ്രായേൽ നുഴഞ്ഞുകയറ്റത്തെ അപലപിച്ചു.വിശാസികൾക്ക് പള്ളിയിലേക്കുള്ള പ്രവേശനത്തിനും പഴയ നഗരത്തിലെ സഞ്ചാരത്തിനും ഉള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ ജറുസലേമിൽ നടന്ന 'ഫ്ലാഗ് മാർച്ചിനെയും' തുടർന്ന് പലസ്തീനികൾക്കെതിരായ ആക്രമണത്തെയും കൗൺസിൽ അപലപിച്ചു. ഫലസ്തീൻ ജനതയ്ക്കും അവരുടെ വിശുദ്ധ സ്ഥലങ്ങൾക്കും എതിരായ എല്ലാത്തരം ആക്രമണങ്ങളും അവസാനിപ്പിക്കാനും ജറുസലേമിൻ്റെ നിയമപരമായ പദവിയെ മാനിക്കാനും അധിനിവേശ അധികാരികളുടെ നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കാനും ഇസ്രായേൽ അധിനിവേശത്തെ നിർബന്ധിക്കണമെന്ന് അവർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അൽ-അഖ്‌സ മസ്ജിദ് പ്രദേശം മുഴുവൻ മുസ്ലീം ആരാധനാലയമാണെന്ന് കൗൺസിൽ സ്ഥിരീകരിച്ചു. ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കാനും മാനുഷിക സഹായം അനുവദിക്കാനും ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശം അംഗീകരിക്കാനും അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കാനും അവർ ആഹ്വാനം ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ