ദേശീയ ദിനത്തിൽ സ്വീഡൻ രാജാവിന് യുഎഇ നേതാക്കൾ ആശംസകൾ നേർന്നു

അബുദാബി, 6 ജൂൺ 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ രാജ്യത്തിൻ്റെ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വീഡനിലെ രാജാവ് കാൾ പതിനാറാമൻ ഗുസ്താഫിന് ആശംസ സന്ദേശം അയച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും രാജാവിന് ആശംസകൾ അയച്ചു.


WAM/അമൃത രാധാകൃഷ്ണൻ