അബുദാബി, 6 ജൂൺ 2024 (WAM) -- കഴിഞ്ഞ 20 വർഷമായി ദുബായിലെ ഗതാഗത ശൃംഖലയുടെ ശ്രദ്ധേയമായ സംഭവവികാസങ്ങളെ, അരൂപിലെ ഗ്ലോബൽ സിറ്റിസ് ഡയറക്ടറും പ്ലാനിംഗ് ആൻഡ് ഡിസൈൻ ലീഡറുമായ റിച്ചാർഡ് ഡി കാനി, പ്രശംസിച്ചു. സുസ്ഥിര ഗതാഗതത്തിനുള്ള 13-ാമത് ദുബായ് അവാർഡിൽ സംസാരിക്കവെ, പൊതുഗതാഗതത്തിലും ലോകോത്തര മെട്രോ സംവിധാനത്തിലും നഗരത്തിൻ്റെ നിക്ഷേപം ഡി കാനി എടുത്തുപറഞ്ഞു.നൂതന ആശയങ്ങളിലൂടെ സുസ്ഥിര ഗതാഗതത്തിൻ്റെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിൽ ദുബായ് മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
WAM/അമൃത രാധാകൃഷ്ണൻ