ഗാസയിൽ ബൈഡൻ്റെ വെടിനിർത്തൽ നിർദ്ദേശത്തെ പിന്തുണയ്ക്കുന്ന യുഎൻ രക്ഷാസമിതിയുടെ കരട് പ്രമേയം യുഎസ് പ്രചരിപ്പിച്ചു

ദുബായ്, 6 ജൂൺ 2024 (WAM) -- വെടിനിർത്തലിലൂടെയും ബന്ദികളെ മോചിപ്പിക്കുന്നതിലൂടെയും ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദ്ദേശത്തെ പിന്തുണയ്ക്കുന്ന കരട് പ്രമേയം പ്രചരിപ്പിച്ചതായി ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.

മേഖലയിലുൾപ്പെടെ നിരവധി നേതാക്കളും സർക്കാരുകളും ഈ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഈ പദ്ധതി കൂടുതൽ വ്യവസ്ഥകളില്ലാതെ നടപ്പാക്കാൻ ആവശ്യപ്പെടുന്നതിനായി അവരോടൊപ്പം ചേരാൻ യുഎൻ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടതായി അവർ കൂട്ടിച്ചേർത്തു.

WAM/അമൃത രാധാകൃഷ്ണൻ