ദുബായ്, 8 ജൂൺ 2024 (WAM) -- ദുബായിലെ എമിറാത്തി ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെൻ്റ് കൗൺസിൽ ഒരു ഓപ്പൺ ഡേ പരിപാടിയിൽ എമിറാത്തികൾക്ക് മാത്രമായി നൂറിലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, നാഫിസ് പ്രോഗ്രാം, ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റി, ദുബായ് കോളേജ് ഓഫ് ടൂറിസം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി നിരവധി തൊഴിലന്വേഷകരെ ആകർഷിക്കുകയും വിവിധ മേഖലകളിലെ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ