ഹംദാൻ ബിൻ മുഹമ്മദ് ദുബായിലെ സർക്കാർ സ്ഥാപനങ്ങളിലുടനീളം 22 ചീഫ് എഐ ഓഫീസർമാരെ നിയമിച്ചു

ദുബായ്, 9 ജൂൺ 2024 (WAM) -- ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ ദുബായ്, എഐ- പ്രാപ്തമാക്കിയ സർക്കാർ പ്രവർത്തനങ്ങൾക്കായി ഒരു പയനിയറിംഗ് മോഡൽ വികസിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ദുബായിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ 22 ചീഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഓഫീസർമാരെ എമിറേറ്റ് നിയമിച്ചിട്ടുണ്ട്, അവർ എഐ, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രത്യേക പദ്ധതികൾക്കും പ്രോഗ്രാമുകൾക്കും നേതൃത്വം നൽകും. ഈ മേഖലയിൽ ദുബായിയുടെ പുരോഗതിയും വൈദഗ്ധ്യവും വർധിപ്പിക്കാനും നൂതന സാങ്കേതികവിദ്യയിൽ നിർമ്മിച്ച നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിൽ ഒരു നേതാവെന്ന നിലയിൽ അതിൻ്റെ സ്ഥാനം ഉറപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

ദുബായ് യൂണിവേഴ്‌സൽ ബ്ലൂപ്രിൻ്റ് ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് (DUB.AI) അനുസൃതമായി, സർക്കാർ ജോലിയുടെ ഭാവിയെക്കുറിച്ചുള്ള ദുബായുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള പ്രാരംഭ ഘട്ടമാണ് ഈ ഉദ്യോഗസ്ഥരുടെ നിയമനം. ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിൻ്റ് ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് (DUB.AI) കീഴിലാണ് ഈ സ്ഥാനം സ്ഥാപിതമായത്, താമസക്കാരുടെ ജീവിത നിലവാരവും ക്ഷേമവും സമ്പന്നമാക്കുന്നതിനും ഭാവിയിൽ ഏറ്റവും അനുയോജ്യമായ നഗരമായി മാറാനുള്ള ദുബായുടെ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.


തന്ത്രപ്രധാന മേഖലകളിലുടനീളം എഐ സംവിധാനം സുഗമമാക്കുന്നതോടൊപ്പം, എഐ ഭരണത്തിനും നിയമനിർമ്മാണത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ എമിറേറ്റിൻ്റെ സ്ഥാനം ഉറപ്പിക്കുകയാണ് DUB.AI ലക്ഷ്യമിടുന്നത്. ഈ സംരംഭം ആഗോള എഐ റെഡിനസ് ഇൻഡക്സിൽ ദുബായിയുടെ നില ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റി, ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ്, ദുബായ് കസ്റ്റംസ്, ദുബായ് പോലീസ്, ദി ജുഡീഷ്യൽ കൗൺസിൽ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെൻ്റ്, ദുബായ് ഇലക്‌ട്രിസിറ്റി, വാട്ടർ അതോറിറ്റി, ഡിജിറ്റൽ ദുബായ് അതോറിറ്റി, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ദുബായ് ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെൻ്റ്, ദുബായ് ഹെൽത്ത് അതോറിറ്റി, പബ്ലിക് പ്രോസിക്യൂഷൻ, ദുബായിലെ പ്രോട്ടോക്കോൾ വകുപ്പ്, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബായ് കൾച്ചർ & ആർട്സ് അതോറിറ്റി, ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റി ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ്, ദുബായിലെ ധനകാര്യ വകുപ്പ്, എൻഡോവ്‌മെൻ്റ് ആൻഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷൻ (ഔഖാഫ് ദുബായ്), ദുബായ് മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ ദുബായിലുടനീളമുള്ള നിരവധി സർക്കാർ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പുതിയ ചീഫ് എഐ ഓഫീസർമാർ നിയമിതരായി.

WAM/അമൃത രാധാകൃഷ്ണൻ