ഇന്ത്യയുടെ പുതിയ മന്ത്രിസഭ അധികാരമേറ്റു

ന്യൂഡൽഹി, 9 ജൂൺ 2024 (WAM)- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പുതിയ സർക്കാർ ഞായറാഴ്ച രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

72 അംഗ മന്ത്രിമാരുടെ പുതിയ കൗൺസിലിന് അഞ്ച് വർഷമാണ് കാലാവധി. പാർലമെൻ്റിൻ്റെ അധോസഭയായ 543 അംഗ ലോക്‌സഭയിൽ 293 സീറ്റുകൾ നേടിയ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സഖ്യത്തിൻ്റെ (എൻഡിഎ) തലവനായി നരേന്ദ്ര മോദി മൂന്നാം തവണ അധികാരമേറ്റത്.

രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ 9,000 പേർ പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ