ഷാർജ, 10 ജൂൺ 2024 (WAM) --സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ (എസ്എഫ്‌ഡി) പ്രവർത്തന ഘടനയെ അംഗീകരിച്ചുകൊണ്ട് എമിരി ഡിക്രി പുറപ്പെടുവിച്ചു. വിശദമായ ഓർഗനൈസേഷണൽ ഘടന, നടപ്പാക്കൽ തീരുമാനങ്ങൾ, എസ്എഫ്ഡിയുടെ പ്രവർത്തനങ്ങളുടെ തൊഴിൽ വിവരണങ്ങൾ, പൊതു സംഘടനാ ഘടനയ്ക്കുള്ളിൽ ഏതെങ്കിലും അനുബന്ധ യൂണിറ്റുകൾ സൃഷ്ടിക്കൽ, ലയിപ്പിക്കൽ അല്ലെങ്കിൽ റദ്ദാക്കൽ എന്നിവയിൽ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങൾ പുറപ്പെടുവിക്കാൻ ഡിക്രി ആവശ്യപ്പെടുന്നു.
WAM/അമൃത രാധാകൃഷ്ണൻ