യുഎഇ രാഷ്ട്രപതിക്ക് നെതർലൻഡ്‌സ് പ്രധാനമന്ത്രിയുടെ ഫോൺ കോൾ

അബുദാബി, 10 ജൂൺ 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയിൽ നിന്ന് ഇന്ന് ഒരു ഫോൺ കോൾ ലഭിച്ചു.

സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു നേതാക്കളും യുഎഇയും നെതർലൻഡ്‌സും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ ഇരുവരും അവലോകനം ചെയ്തു, പ്രത്യേകിച്ച് ഗാസയിലെയും അധിനിവേശ പലസ്തീൻ പ്രദേശത്തെയും സ്ഥിതിഗതികൾ യോഗം ചർച്ച ചെയ്തു. വെടിനിർത്തൽ ഉറപ്പാക്കാനും മാനുഷിക സഹായ പ്രവാഹം വർദ്ധിപ്പിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനുമുള്ള അടിയന്തര ശ്രമങ്ങൾ അവർ ചർച്ച ചെയ്തു. കൂടുതൽ സംഘർഷം രൂക്ഷമാകുന്നത് തടയാനും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള വ്യക്തമായ പാത സ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം നിർണായക നടപടി സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. അതേസമയം, പങ്കിട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കൂട്ടായ അന്താരാഷ്ട്ര ശ്രമങ്ങളെ യുഗം പിന്തുണച്ചു.


WAM/ അമൃത രാധാകൃഷ്ണൻ