കെയ്‌റോ, 11 ജൂൺ 2024 (WAM) -- ഗാസ മുനമ്പിൽ സ്ഥിരം വെടിനിർത്തൽ വേണമെന്ന ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ പ്രമേയം ഈജിപ്ത് അംഗീകരിച്ചു. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ഗാസ മുനമ്പിനെതിരായ യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ഈ പ്രമേയത്തിന് എത്രയും വേഗം അന്തിമരൂപം നൽകാനും കാലതാമസമോ ഉപാധികളോ ഇല്ലാതെ അതിൻ്റെ നിബന്ധനകൾ നടപ്പിലാക്കാൻ ആരംഭിക്കാനും ഈജിപ്ത് ഇസ്രായേലിനോടും ഹമാസിനോടും ആവശ്യപ്പെട്ടു.
WAM/ അമൃത രാധാകൃഷ്ണൻ