ഗാസയിൽ യുഎൻ സുരക്ഷാ കൗൺസിൽ വെടിനിർത്തൽ പ്രമേയത്തെ പലസ്തീൻ പ്രസിഡൻ്റ് സ്വാഗതം ചെയ്തു

റമല്ല, 11 ജൂൺ 2024 (WAM) -- ഗാസ മുനമ്പിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതിയുടെ പ്രമേയത്തെ പലസ്തീൻ പ്രസിഡൻസി സ്വാഗതം ചെയ്തു. ഇസ്രയേലി സൈന്യത്തെ പിൻവലിക്കുക, പലസ്തീനികൾ അവരുടെ വീടുകളിലേക്കും അയൽപക്കങ്ങളിലേക്കും മടങ്ങുക, മാനുഷിക സഹായം സുരക്ഷിതമായി വിതരണം ചെയ്യുക എന്നിവ പ്രമേയം ആവശ്യപ്പെടുന്നു. ഗാസ മുനമ്പിലെ പ്രദേശിക മാറ്റത്തിനുള്ള ഏതൊരു ശ്രമത്തെയും ഇത് നിരാകരിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള കൗൺസിലിൻ്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു. പലസ്തീൻ അതോറിറ്റിയുടെ കീഴിൽ ഗാസ മുനമ്പ് വെസ്റ്റ് ബാങ്കുമായി ഏകീകരിക്കേണ്ടതിൻ്റെ പ്രാധാന്യവും പ്രമേയം അടിവരയിട്ടു.


WAM/ അമൃത രാധാകൃഷ്ണൻ