കുവൈറ്റ്, 11 ജൂൺ 2024 (WAM) --ഗാസ മുനമ്പിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഇസ്രായേൽ അധിനിവേശ സേനയെ പിൻവലിക്കാനും ആവശ്യപ്പെട്ടു കൊണ്ടുള്ള യുഎൻ രക്ഷാസമിതിയുടെ പ്രമേയത്തെ കുവൈറ്റ് സ്വാഗതം ചെയ്തു. കുടിയിറക്കപ്പെട്ട പലസ്തീനികൾ തിരിച്ചുവരണമെന്നും, അവർക്ക് തടസ്സമില്ലാത്ത മാനുഷിക സഹായം നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഈ പ്രമേയം അംഗീകരിക്കുന്നത് ഗാസ മുനമ്പിലെയും പലസ്തീൻ സിവിലിയൻമാരുടെയും മേലുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണെന്നും ഇത് നടപ്പാക്കുന്നത് ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചുവെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ