മക്ക, 12 ജൂൺ 2024 (WAM) -- ഇ&മായി സഹകരിച്ച് ഹജ്ജ് വേളയിൽ തീർഥാടകർക്ക് വിവര സന്ദേശങ്ങളും വിദ്യാഭ്യാസ വീഡിയോകളും അയയ്ക്കുമെന്ന് യുഎഇ പിൽഗ്രിം അതോറിറ്റി അധികൃതർ അറിയിച്ചു.
ഹാജിമാരുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് ചെയർമാനും യുഎഇ പിൽഗ്രിം അഫയേഴ്‌സ് അതോറിറ്റി മേധാവിയുമായ ഒമർ ഹബ്തൂർ അൽ ദാരെ പറഞ്ഞു. തീർഥാടകരുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട്, ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാൻ യുഎഇ നേതൃത്വത്തിൻ്റെ നിർദേശങ്ങൾ അനുസരിച്ച് വകുപ്പ് വിവിധ ചാനലുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ