ഹജ്ജ് വേളയിൽ സൗദി അറേബ്യ ആദ്യമായി സെൽഫ് ഡ്രൈവിംഗ് എയർ ടാക്‌സി ട്രയൽ ആരംഭിച്ചു

അബുദാബി, 12 ജൂൺ 2024 (WAM) -- സൗദി അറേബ്യ ഇന്ന് വിശുദ്ധ സ്ഥലങ്ങളിൽ സ്വയം ഡ്രൈവിംഗ് എയർ ടാക്സി ട്രയൽ ആരംഭിച്ചു. ഈ പരീക്ഷണ പറക്കലിലൂടെ ലോകത്തിലെ ആദ്യത്തെ എയർ ടാക്‌സി ലൈസൻസ് എന്ന അംഗീകാരവും വാഹനം കരസ്ഥമാക്കി.

ഗതാഗത, ലോജിസ്റ്റിക്സ് സേവന മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാനുമായ സാലിഹ് അൽ-ജാസറാണ് ട്രയൽ യാത്ര നടത്തിയതെന്ന് സൗദി പ്രസ്സ് റിപ്പോർട്ട് ചെയ്തു. പുണ്യസ്ഥലങ്ങൾക്കിടയിൽ തീർഥാടകരെ എത്തിക്കുക, അടിയന്തര യാത്രകൾ സുഗമമാക്കുക, മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുക, സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ലോജിസ്റ്റിക് സേവനങ്ങൾ ലഭ്യമാക്കുക എന്നിവ എയർ ടാക്സി സേവനങ്ങളിൽ ഉൾപ്പെടുന്നു.

WAM/അമൃത രാധാകൃഷ്ണൻ