ഷാർജ, 13 ജൂൺ 2024 (WAM) --സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഫുജൈറയിലെ ജയിലുകളിൽ നിന്നുള്ള 94 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ, ഈ മോചനം. ഫുജൈറ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ-ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഗാനിം അൽ കാബി, ഈ നടപടിക്ക് നന്ദി രേഖപ്പെടുത്തി.
WAM/അമൃത രാധാകൃഷ്ണൻ