യുഎഇയിലെ നാല് കലാകാരന്മാരുടെ സൃഷ്ടികൾ കൊച്ചിയിൽ പ്രദർശിപ്പിക്കും

അബുദാബി, 19 ജൂൺ 2024 (WAM) --അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം(ഡിസിടി) അബുദാബിയുടെ കീഴിലുള്ള അബുദാബി ആർട്ട്, ബിയോണ്ട് എമർജിംഗ് ആർട്ടിസ്‌റ്റുകൾ 2023, ഗേറ്റ്‌വേ: മഖാം തുടങ്ങി രണ്ട് പ്രദർശനങ്ങൾ ജൂലൈ 12 മുതൽ ഓഗസ്റ്റ് 15 വരെ കൊച്ചിയിൽ  അവതരിപ്പിക്കും.

വെനീസ് ബിനാലെയിലെ വിജയകരമായ പ്രദർശനത്തെ തുടർന്നാണ് ബിയോണ്ട് എമർജിംഗ് ആർട്ടിസ്‌റ്റ് 2023 (ബിഇഎ) കൊച്ചിയിലെ ദർബാർ ഹാളിൽ പ്രദർശനത്തിനെത്തുക. ബിഇഎ പ്രോഗ്രാമിലെ കലാകാരന്മാരായ അൽമഹ ജറല്ല, സമോ ഷാലബി, ലത്തീഫ സയീദ് എന്നിവരുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കുക.

അബുദാബി ആർട്ടിൻ്റെ വാർഷിക ഗേറ്റ്‌വേ പ്രദർശനത്തിനായി ഡോ. വെനീഷ്യ പോർട്ടർ ക്യൂറേറ്റ് ചെയ്‌ത യുഎഇയിലെ പയനിയറിംഗ് ആർട്ടിസ്റ്റ് ഹഷെൽ അൽ ലംകിയുടെ സർവേ ഷോയായ മഖാമിൻ്റെ ഉദ്ഘാടന അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചിയിലെ പരിപാടി.

ഷഫീന യൂസഫ് അലിയുടെയും മീന വാരിയുടെയും മേൽനോട്ടത്തിൽ അബുദാബിയിലെ പുതിയ കലാപരമായ ഇടമായ റിസ്‌ക് ആർട്ട് ഇനിഷ്യേറ്റീവിൻ്റെ (ആർഎഐ) പങ്കാളിത്തത്തോടെയാണ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.


WAM/അമൃത രാധാകൃഷ്ണൻ