ദക്ഷിണാഫ്രിക്കൻ രാഷ്ട്രപതിക്ക് യുഎഇ നേതാക്കൾ അഭിനന്ദനം അറിയിച്ചു

അബുദാബി, 19 ജൂൺ 2024 (WAM) - ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപതിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട സിറിൽ റമാഫോസയെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും രാഷ്‌ട്രപതി സിറിൽ റമഫോസയെ അഭിനന്ദിച്ചു.

WAM/അമൃത രാധാകൃഷ്ണൻ