യൂറോപ്യൻ യൂണിയൻ്റെ യുഎഇ അംബാസഡറെ റാസൽഖൈമ ഭരണാധികാരി സ്വീകരിച്ചു

റാസൽ ഖൈമ, 19 ജൂൺ 2024 (WAM) -- സുപ്രീം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, യുഎഇയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ലൂസി ബെർഗറിനെ തൻ്റെ കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തു. യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും യോഗം ചർച്ച ചെയ്തു. ഭരണാധികാരിയുടെ ആതിഥ്യമര്യാദയ്ക്ക് ഇയു അംബാസഡർ നന്ദി രേഖപ്പെടുത്തുകയും വിവിധ മേഖലകളിലുടനീളമുള്ള യുഎഇ-ഇയു ബന്ധത്തെ പ്രശംസിക്കുകയും ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ