ഇത്തിഹാദ് എയർവേസ് ജയ്പൂരിലേക്ക് ആഴ്ചയിൽ 4 വിമാനങ്ങൾ സർവീസുകൾ ആരംഭിച്ചു

അബുദാബി, 19 ജൂൺ 2024 (WAM) --യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്, ഇന്ത്യയിലെ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല് നോൺ-സ്റ്റോപ്പ് സർവീസുകൾ വാഗ്ദാനം ചെയ്യുന്ന ഫ്ലൈറ്റുകൾ ആരംഭിച്ചു. ജയ്പൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉദ്ഘാടനം ചെയ്ത പുതിയ റൂട്ട്, അബുദാബി വഴി ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രവും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. പുതിയ റൂട്ട് യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുമെന്നും അബുദാബിയിലേക്കും ദുബായിലേക്കും സൗകര്യപ്രദമായ പ്രവേശനം നൽകുമെന്നും അതിൻ്റെ ആഗോള നെറ്റ്‌വർക്കിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുമെന്നും, ഇത്തിഹാദ് സിഇഒ അൻ്റോണിയോൽഡോ നെവെസ് പറഞ്ഞു.

ജയ്പൂർ സർവീസിൻ്റെ തുടക്കം, കഴിഞ്ഞ 12 മാസത്തിനിടെ എയർലൈൻ അതിൻ്റെ ശേഷി മൂന്നിലൊന്നായി വർധിപ്പിച്ച ഇന്ത്യൻ വിപണിയോടുള്ള ഇത്തിഹാദിൻ്റെ ആഴത്തിലുള്ള പ്രതിബദ്ധതയെ അടിവരയിടുന്നു.

WAM/അമൃത രാധാകൃഷ്ണൻ