ഇആർസി ജോർദാനിൽ ഈദ് അൽ-അദ്ഹ ബലി മാംസ വിതരണം ചെയ്തു

ജോർദാൻ, 19 ജൂൺ, 2024 (WAM) -- ഈദ് അൽ-അദയുടെ ആദ്യ ദിവസം, ജോർദാനിലെ മ്രജീബ് അൽ ഫ്‌ഹുഡിലുള്ള സിറിയൻ അഭയാർഥികൾക്കായുള്ള എമിറാത്തി ജോർദാനിയൻ ക്യാമ്പ് 2024 ഈദ് അൽ-അദ്ഹ സംരംഭം ആരംഭിച്ചു. എമിറാത്തി റിലീഫ് ടീം സിറിയൻ അഭയാർത്ഥികളോടൊപ്പം പെരുന്നാൾ നമസ്‌കാരത്തിന് ഒപ്പം ചേർന്നു, പ്രാർത്ഥനയ്ക്ക് ശേഷം എമിറാത്തി റിലീഫ് ടീം തലവൻ ഹസ്സൻ സലേം അൽ ഖായിദിയും ടീമിൻ്റെ സന്നദ്ധ പ്രവർത്തകരും അഭയാർത്ഥികൾക്ക് ഈദ് ആശംസകൾ കൈമാറി. ക്യാമ്പ് അഡ്മിനിസ്ട്രേഷൻ ഈദ് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ, ക്യാമ്പ് അഡ്മിനിസ്ട്രേഷൻ്റെ വാർഷിക ബലി മാംസ വിതരണ കാമ്പയിൻ നടപ്പിലാക്കി, അഭയാർത്ഥികൾക്കും ദരിദ്രരായ കുടുംബങ്ങൾക്കും ജോർദാനിയൻ സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച ചാരിറ്റബിൾ ഓർഗനൈസേഷനുകളിൽ രജിസ്റ്റർ ചെയ്തവർക്കും മാംസത്തിൻ്റെ ഓഹരികൾ നൽകി.


WAM/അമൃത രാധാകൃഷ്ണൻ