ഷാർജ, 20 ജൂൺ 2024 (WAM) --ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) ഖോർഫക്കാനിലെ അൽ ഹാരയിലെ വാണിജ്യ, വ്യാവസായിക മേഖലകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നു. 9 ദശലക്ഷം ദിർഹം ചെലവ് വരുന്ന 12 സബ് ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനുകളും 12 കിലോമീറ്റർ 11 കെവി കേബിളുകളും സ്ഥാപിക്കുന്നതിലാണ് പ്രാരംഭ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മേഖലയിലെ ഇൻഡസ്ട്രിയൽ ഏരിയ കണക്ഷന് 12 മില്യൺ ദിർഹത്തിന് മുകളിൽ ചിലവ് വരും, അതേസമയം കൊമേഴ്സ്യൽ ഏരിയ കണക്ഷന് ഏകദേശം 7 മില്യൺ ദിർഹം ചിലവാകുമെന്ന് സേവയിലെ ഖോർഫക്കൻ വകുപ്പ് ഡയറക്ടർ സൗദ് അബ്ദുൽ അസീസ് വ്യക്തമാക്കി.
ഗ്ലാസ് റൈൻഫോഴ്‌സ്ഡ് എപ്പോക്‌സി (ജിആർഇ) മെറ്റീരിയലിൽ നിർമ്മിച്ച പ്രധാന ജല ലൈനുകളും പൈപ്പുകളും സ്ഥാപിക്കുന്ന ജോലികൾക്കൊപ്പം അൽ ഹറേ വികസനത്തിന് ശുദ്ധവും സുരക്ഷിതവുമായ വെള്ളം നൽകാനും സേവ പ്രതിജ്ഞാബദ്ധമാണ്. ഇവിടെ സ്ഥാപിച്ച 30,000 ലീനിയർ മീറ്റർ നീളമുള്ള പൈപ്പുകൾ അൽ ഹരേ വ്യാവസായിക വാണിജ്യ മേഖലകളിലെ എല്ലാ ഉപയോക്താക്കൾക്കും പ്രയോജനപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
WAM/അമൃത രാധാകൃഷ്ണൻ