ഔദ്യോഗിക ഹജ്ജ് പ്രതിനിധി സംഘം യുഎഇയിൽ തിരിച്ചെത്തി

അബുദാബി, 22 ജൂൺ 2024 (WAM) --എല്ലാ തീർഥാടകരെയും സുരക്ഷിതമായി തിരിച്ചയച്ച ശേഷം യുഎഇ പിൽഗ്രിംസ് അഫയേഴ്സ് ഓഫീസ് പ്രതിനിധീകരിച്ച് യുഎഇയുടെ ഔദ്യോഗിക ഹജ്ജ് പ്രതിനിധി സംഘം സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ന് യുഎഇയിൽ തിരിച്ചെത്തി.

ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് എന്നിവയുടെ ചെയർമാൻ ഒമർ ഹബ്‌തൂർ അൽ ദാരെ, പ്രതിനിധി സംഘത്തിൻ്റെ വരവ് സ്ഥിരീകരിക്കുകയും പുണ്യഭൂമിയിൽ താമസിച്ചിരുന്ന തീർഥാടകരെ സേവിക്കുന്നതിൽ വിജയിച്ച ദൗത്യത്തിന് നന്ദി അറിയിക്കുകയും ചെയ്തു. തീർഥാടകരുടെ ക്ഷേമത്തിനായി വിഭവങ്ങൾ ലഭ്യമാക്കുന്നതിനുള്ള തുടർച്ചയായ പിന്തുണയ്ക്കും നിർദ്ദേശങ്ങൾക്കും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിലുള്ള യുഎഇ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.

WAM/അമൃത രാധാകൃഷ്ണൻ