സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ ദുബായ് പോലീസിൻ്റെ ശ്രമങ്ങളെ ഇറ്റലി പ്രശംസിച്ചു

റോം, 23 ജൂൺ 2024 (WAM) --റോമിലെ ആഭ്യന്തര മന്ത്രാലയത്തിൽ സന്ദർശനം നടത്തിയ ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയെയും അദ്ദേഹത്തിൻ്റെ പ്രതിനിധി സംഘത്തെയും ഇറ്റലി പോലീസ് മേധാവിയും പൊതു സുരക്ഷാ ജനറൽ ഡയറക്ടറുമായ പ്രിഫെക്റ്റ് വിറ്റോറിയോ പിസാനി സ്വാഗതം ചെയ്തു.

ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് പ്രിഫെക്റ്റ് റാഫേൽ ഗ്രാസി, സെൻട്രൽ ഡയറക്‌ടർ ഓഫ് ക്രിമിനൽ പോലീസ് പ്രിഫെക്റ്റ് അന്നുൻസിയാറ്റോ വാർഡെ, കേണൽ താരിഖ് സുൽത്താൻ അൽ സുവൈദി എന്നിവർ പങ്കെടുത്ത യോഗം, പോലീസിംഗ്, സുരക്ഷ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരായ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടു. സംഘടിതവും അന്തർദേശീയവുമായ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ ചെറുക്കുന്നതിനുള്ള തന്ത്രങ്ങൾ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

സുരക്ഷാ, പോലീസ് ഏജൻസികളുമായുള്ള അന്താരാഷ്ട്ര ബന്ധങ്ങളും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ലെഫ്റ്റനൻ്റ് ജനറൽ അൽ മർറി ഊന്നിപ്പറഞ്ഞു. സംഘടിതവും അന്തർദേശീയവുമായ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനും ഇറ്റാലിയൻ സുരക്ഷാ, പോലീസ് അധികാരികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ്റെ ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

ഇറ്റാലിയൻ ജുഡീഷ്യൽ ഇൻവെസ്റ്റിഗേഷൻ അതോറിറ്റി വിവിധ കുറ്റങ്ങൾ ചുമത്തി അന്വേഷിക്കുന്ന 13 അന്താരാഷ്‌ട്ര ഒളിച്ചോടിയവരെ കണ്ടെത്തുന്നതിലും പിടികൂടുന്നതിലും ദുബായ് പോലീസിൻ്റെ അതിശക്തമായ ശ്രമങ്ങളും 50 ദശലക്ഷം യൂറോ അനധികൃത വരുമാനം മരവിപ്പിക്കാനുള്ള കോടതി ഉത്തരവ് നേടിയെടുക്കുന്നതിൽ സേനയുടെ ശ്രമങ്ങളേയും പിസാനി അഭിനന്ദിച്ചു.


WAM/അമൃത രാധാകൃഷ്ണൻ