ദുബായ് ഫ്യൂച്ചർ സൊല്യൂഷൻസിന്‍റെ രണ്ടാം ഘട്ട പ്രവത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ദുബായ്, 2024 ജൂൺ 23 (WAM) - ജീവകാരുണ്യപ്രവർനങ്ങൾക്കായുള്ള ആദ്യ മാത്യകാ സംരംഭമായ ദുബായ് ഫ്യൂച്ചർ സൊല്യൂഷൻ്റ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക്, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.


ആഗോള വെല്ലുവിളികൾ നേരിടുന്നതിനുള്ള നൂതന സാങ്കേതിവിദ്യ വികസിപ്പിക്കുകയും, ലോകമെമ്പാടുമുള്ള ഇത്തരം പ്രവർത്തനങ്ങളെ ഏകേപിപ്പിക്കുക എന്നതു പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നവീന ആശയം, ധനസഹായം, സാങ്കേതിക പിന്തുണ, എന്നിവ ഡിഐഎഫ്‌സിയുടെ വളർന്നുവരുന്ന ടെക്, ഇന്നൊവേഷൻ കമ്പനികൾക്കും, ആഗോള സമൂഹത്തിന് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ ഗവർണർ എസ്സ കാസിം പറഞ്ഞു.

ദുബായ് കൾച്ചർ ആൻ്റ് ആർട്സ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹലാ ബദ്രിയുടെ മേൽനോട്ടത്തിലാണ് ദുബായ് ഫ്യൂച്ചർ സൊല്യൂഷൻറെ പ്രവർത്തനങ്ങൾ.

ഡമാക് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഹുസൈൻ സജ്‌വാനി സംരംഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും, ദുബായിലെ സർക്കാരും സ്വകാര്യ മേഖലകളും ഒരുമിച്ച് പ്രവർത്തിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യ്തു.

അക്കാദമിക് സ്ഥാപനങ്ങളുമായും ആഗോള നൂതന കമ്പനികളുമായും സഹകരിച്ച് ഈ സംരംഭം കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ സിഇഒ ഖൽഫാൻ ബെൽഹൂൾ വ്യക്തമാക്കി.