ഇത്തിഹാദ് കാർഗോയുടെ പുതിയ ലക്ഷ്യസ്ഥാനമാവാൻ മാഡ്രിഡ്

അബുദാബി, 24 ജൂൺ 2024 (WAM) --മാഡ്രിഡിലേക്കുള്ള പുതിയ റൂട്ടോടെ തങ്ങളുടെ ചരക്ക് ശൃംഖല വിപുലീകരിക്കാൻ ഒരുങ്ങുക്കയാണ് ഇത്തിഹാദ് എയർവേയ്‌സിൻ്റെ കാർഗോ ആൻഡ് ലോജിസ്റ്റിക് വിഭാഗമായ എത്തിഹാദ് കാർഗോ. പുതിയ സർവീസിന്റെ ഭാഗമായി ജൂലൈ 15 മുതൽ, എയർലൈൻ അബുദാബിക്കും മാഡ്രിഡിനും ഇടയിൽ ആഴ്ചയിൽ രണ്ട് ബോയിംഗ് 777 ചരക്ക് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇത് യൂറോപ്പിലേക്ക് 200 ടണ്ണിലധികം ചരക്ക് ശേഷി കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സർവീസ് ആരംഭിക്കുന്നത്തോടെ സ്‌പെയിനിലേക്കുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 25 ആയി ഉയരും. പുതിയ റൂട്ട് ആംസ്റ്റർഡാമിലേക്കുള്ള ആറ് പ്രതിവാര ഫ്ലൈറ്റുകളും ഫ്രാങ്ക്ഫർട്ടിലേക്ക് ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുകളും ഉൾപ്പെടുന്ന ഇത്തിഹാദ് കാർഗോയുടെ നിലവിലുള്ള യൂറോപ്യൻ ചരക്ക് ശൃംഖലയെ ഇത് പൂർത്തീകരിക്കുന്നു. ഒരു പ്രധാന ഫാഷൻ ഹബ്ബ് എന്ന നിലയിൽ മാഡ്രിഡിൻ്റെ പങ്ക് അതിനെ കാരിയറിൻ്റെ ചരക്ക് ശൃംഖലയുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നുവെന്ന്, ഇത്തിഹാദ് കാർഗോയുടെ കാർഗോ വൈസ് പ്രസിഡൻ്റ് സ്റ്റാനിസ്ലാസ് ബ്രൂൺ അഭിപ്രായപ്പെട്ടു.