മ്യൂസിയം അനുഭവങ്ങൾ മെച്ചപ്പെടുത്താൻ ധാരണാപത്രത്തിൽ ഒപ്പുവെച്ച് അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ

അബുദാബി, 27 ജൂൺ 2024 (WAM) --അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പും (ഡിസിടി അബുദാബി) ഫുജൈറ ടൂറിസം ആൻറിക്വിറ്റീസ് ഡിപ്പാർട്ട്‌മെൻ്റും വിജ്ഞാന പങ്കിടൽ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ സന്ദർശകരെ അവരുടെ മ്യൂസിയങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.ഡിസിടി അബുദാബി അണ്ടർ സെക്രട്ടറി സൗദ് അബ്ദുൽ അസീസ് അൽ ഹൊസാനിയും ഫുജൈറ ടൂറിസം ആൻഡ് പുരാവസ്തു വകുപ്പിൻ്റെ ജനറൽ ഡയറക്ടർ സയീദ് അൽ സമാഹിയുമാൻ പങ്കാളിത്തം ഒപ്പുവെച്ചത്. വിജ്ഞാനം കൈമാറ്റം ചെയ്യുക, സംയുക്ത പരിശീലന പരിപാടികൾ വികസിപ്പിക്കുക, വിപണന-പ്രമോഷണൽ പ്രവർത്തനങ്ങളിലൂടെ പ്രാദേശികവും ആഗോളവുമായ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നിവയാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.

അബുദാബിയിലെയും ഫുജൈറയിലെയും സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുക, പുരാവസ്തുക്കളും കലാസൃഷ്ടികളും കൈമാറ്റം ചെയ്യുക, കൂടുതൽ സന്ദർശകരെ ആകർഷിക്കുക, അവരുടെ ചരിത്രങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ആഴത്തിലുള്ള ധാരണ നൽകുക എന്നിവയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

ഈ ധാരണാപത്രം സംയുക്ത പരിപാടികളിലൂടെയും പ്രമോഷനുകളിലൂടെയും രണ്ട് എമിറേറ്റിലെയും മ്യൂസിയങ്ങൾ തമ്മിലുള്ള സഹകരണം സാധ്യമാക്കുന്നുവെന്ന് അൽ ഹൊസാനി പറഞ്ഞു. എമിറേറ്റുകളുടെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്നത് ദേശീയ സ്വത്വത്തിൽ അഭിമാനം വളർത്തുകയും സാംസ്കാരിക ധാരണ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ധാരണാപത്രം സഹകരണം ശക്തിപ്പെടുത്തുകയും ഫുജൈറയുടെ ചരിത്രപരവും സാംസ്കാരികവുമായ സമ്പന്നതയിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുവെന്ന് അൽ സമാഹി പറഞ്ഞു.

ഈ സഹകരണം യുഎഇയിലെ എല്ലാ എമിറേറ്റുകൾക്കും ടൂറിസം അനുഭവങ്ങൾ കൈമാറുന്നതിനും പയനിയറിംഗ് രീതികൾ പര്യവേക്ഷണം ചെയ്യുന്നതിനും പുതിയ സാധ്യതകൾ തുറക്കും, ആഭ്യന്തര, അന്തർദേശീയ ടൂറിസത്തിന് ഫുജൈറയെ ആകർഷകമായ സ്ഥലമാക്കി മാറ്റാൻ തങ്ങൾ പ്രവർത്തിക്കുന്നതായും, അദ്ദേഹം കൂട്ടിച്ചേർത്തു.