ബുറുണ്ടി രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

അബുദാബി, 1 ജൂലൈ 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബുറുണ്ടി രാഷ്ട്രപതി എവാരിസ്റ്റെ എൻഡായിഷിമിക്ക് ആശംസ സന്ദേശം അയച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ സന്ദേശങ്ങൾ രാഷ്‌ട്രപതി എൻഡായിഷിമിയേയ്ക്കും പ്രധാനമന്ത്രി ഗർവൈസ് ന്ദിരാകൊബുക്കയ്ക്കും അയച്ചു.