ന്യൂയോർക്കിലെ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് ഉദ്ഘാടന ചടങ്ങിൽ അൽ സെയൂദി പങ്കെടുത്തു

അബുദാബി, 3 ജൂലൈ 2024 (WAM) -- യുഎസിൽ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് ആരംഭിക്കുന്നതായി ബുർജീൽ ഹോൾഡിംഗ്സ് ഇന്ന് പ്രഖ്യാപിച്ചു.

വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പങ്കെടുത്തു. കാൻസർ പരിചരണത്തെയും സാങ്കേതിക കണ്ടുപിടുത്തങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കൊപ്പം ആഗോള ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിലും വിദ്യാഭ്യാസത്തിലും ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് മെൻ്റൽ ഹൈജീനിൻ്റെ കമ്മീഷണർ ഡോ. അശ്വിൻ വാസനും ഒരു കൂട്ടം ആഗോള വിദഗ്ധരും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

"ഗവേഷണ-വികസന പങ്കാളിത്തം സുഗമമാക്കുക, ആശുപത്രികളിൽ മികച്ച ചികിത്സാ രീതികൾ നടപ്പിലാക്കുക, സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുക എന്നിവയിലൂടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിലാണ് യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിർണായക വെല്ലുവിളിയായ ക്യാൻസറിനെ നേരിടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഈ മേഖലയിലെ വിജയത്തിന് സ്വകാര്യ മേഖല, അക്കാദമിക്, റെഗുലേറ്റർമാർ, എൻജിഒകൾ എന്നിവയുമായുള്ള സഹകരണം ഉൾപ്പെടെയുള്ള സമഗ്രമായ സമീപനം ആവശ്യമാണ്," അൽ സെയൂദി അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് ക്യാൻസർ ഗവേഷണം, ചികിത്സ, മരുന്ന് വികസനം എന്നിവയുടെ പ്രധാന കേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്നതായും, അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്കിൽ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് തുറക്കുന്നതായി ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ അറിയിച്ചു. വൈദ്യചികിത്സയിലും സാങ്കേതികവിദ്യയിലും മുന്നേറ്റം നടത്താനും ആത്യന്തികമായി ആഗോള ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സുപ്രധാന നാഴികക്കല്ലാണ് ഈ നീക്കം.