ഇക്കോ ഫ്രണ്ട്ലിയാകാൻ ഷാർജ ടാക്സിയും

ഷാർജ, 2024 ജൂലൈ 05 (WAM) -- 83 ശതമാനം വരുന്ന ഷാർജ ടാക്സികൾ ഇന്ധനത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റും.

2027-ഓടെ 100 ശതമാനം പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൈവരിക്കാനുള്ള ഷാർജ ടാക്സിയുടെ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.

ഈ പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പുകൾ, സുസ്ഥിരമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുമുള്ള യുഎഇയുടെ ലക്ഷ്യത്തേട് അടുത്തുനിൽക്കുന്നതാണെന്ന് ഷാർജ ടാക്സി ജനറൽ മാനേജർ ഖാലിദ് അൽ കിൻദി പറഞ്ഞു.

ഷാർജ ടാക്‌സി അതിൻ്റെ യാത്രക്കാർക്ക് വിപുലമായ സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്നു അദ്ദേഹം വ്യക്തമാക്കി.

ഷാർജ സർക്കാരിൻ്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്‌മെൻ്റിൻ്റെ കീഴിലാണ് ഷാർജ ടാക്സി പ്രവർത്തിക്കുന്നത്.