ശ്രവണ സഹായക ഉപകരണ നിർമ്മാണം; വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് സായിദ് ഹയർ ഓർഗനൈസേഷൻ

അബുദാബി, 2024 ജൂലൈ 05 (WAM) -- സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, ടോപ്‌ലാൻഡ് പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ എക്യുപ്‌മെൻ്റുമായി സഹകരിച്ച് ഉയർന്ന നിലവാരമുള്ള ശ്രവണ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

സായിദ് ഹയർ ഓർഗനൈസേഷനും ടോപ്‌ലാൻഡും ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സായിദ് ഹയർ ഓർഗനൈസേഷൻ യുണൈറ്റഡ് അറബ് എമിറേറ്ററിറ്ററിൻ്റ ലേബൽ അടങ്ങിയതായിരിന്നതായിരിക്കും ഉൽപ്പന്നം.

അബുദാബിയിൽ പീപ്പിൾ ഓഫ് ഡിറ്റർമിനേഷന്‍റെ പ്രൊഡക്ഷൻ സെൻ്ററിൽ വെച്ച് നടന്ന പരിപാടിയിൽ സായിദ് ഹയർ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ഹുമൈദാനും ടോപ്‌ലാൻഡ് സിഇഒ ആൻഡി ഫോക്‌നറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ധാരണാപത്രത്തിൻ്റെ നിബന്ധനകൾ പ്രകാരം, ഓർഗനൈസേഷൻ നിർമ്മിക്കുന്ന ശ്രവണ പരിഹാരങ്ങൾക്കായി വിപണി വികസിപ്പിക്കുന്നതിനും നിർമ്മാണ നിരയിലേക്ക് പുതിയ ഉൽപ്പന്നങ്ങൾ ചേർക്കുന്നതിനും ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണ്.

ആദ്യ വർഷം തന്നെ വാർഷിക വിൽപ്പന 10,000 യൂണിറ്റ് കവിയും എന്നാണ് കണക്കാക്കുന്നത്. ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുളള അനുയോജ്യമായ യന്ത്രസാമഗ്രികൾ തിരഞ്ഞെടുക്കുന്നതിന് ടോപ്‌ലാൻഡ് സഹായിക്കും.

പ്രാദേശികവും ആഗോളവുമായ വിപണി ആവശ്യങ്ങൾ നിറവേറ്റാനും വിവിധ മേഖലകളിൽ പ്രവർത്തിക്കാനും ഉൽപ്പാദനം നടത്താനും കഴിവുള്ള ആളുകളെ വർധിപ്പിക്കാൻ ഈ ശിൽപശാലയിലൂടെ കഴിയുമെന്ന് അൽ ഹുമൈദാൻ പറഞ്ഞു.ഈ കരാറിലൂടെ വ്യാവസായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഫോക്ക്നർ വ്യക്തമാക്കി.