പ്രാദേശിക പൈതൃകത്തെയും എമിറാത്തി ഐഡൻ്റിറ്റിയെയും സംരക്ഷിക്കുന്നതിനുള്ള കാമ്പയിനുമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ്

ഷാർജ, 5 ജൂലൈ 2024 (WAM) --യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് (എസ്ഐഎച്ച്) ഒരു വിദ്യാഭ്യാസ, പൈതൃക ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. എസ്ഐഎച്ച് ചെയർമാൻ ഡോ. അബ്ദുൽ അസീസ് എ മുസല്ലം സംഘടിപ്പിച്ച കാമ്പയിൻ, ദേശീയ സ്വത്വത്തിൻ്റെ പ്രതീകമായ ഇമറാത്തി പൈതൃകത്തെക്കുറിച്ചുള്ള സമൂഹ അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ജൂലൈയിൽ നടക്കുന്ന കാമ്പയ്‌നിൽ സമൂഹങ്ങൾക്കിടയിൽ ധാരണയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഭാഷണങ്ങൾ,ഗെയിമുകൾ, ഇവൻ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ജൂലൈ 3, 4 തീയതികളിൽ നടന്ന കാമ്പയനിൻ്റെ ആദ്യ ഭാഗം യുഎഇയുടെ സമുദ്ര പൈതൃകത്തെ കേന്ദ്രീകരിച്ചായിരുന്നു, എമിറാത്തി പൈതൃക ഗവേഷക ജുമാ ബിൻ താലിത്തിൻ്റെ നേതൃത്വത്തിൽ നടന്ന സെഷൻ, സമുദ്ര പൈതൃകവും പരമ്പരാഗത ഗാനങ്ങൾ, കുട്ടികളുടെ പങ്കാളിത്തം,ശിൽപശാലകൾ, കഥപറച്ചിൽ, മൺപാത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

ജൂലൈ 8, 11 തീയതികളിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന വരാനിരിക്കുന്ന ഘട്ടം, ഷാർജയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും കേന്ദ്രീകരിച്ച് മെയ് പകുതിയോടെ എസ്ഐഎച്ച് ആരംഭിച്ച പൈതൃക ബോധവൽക്കരണ പ്രവർത്തനങ്ങളുടെ വേനൽക്കാല സീസണിൽ എമിറാത്തി പൈതൃക പദാവലി അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള ശിൽപശാലകളും പ്രഭാഷണങ്ങളും അവതരിപ്പിക്കും.