ഭാവി മാധ്യമ പ്രൊഫഷണലുകളെ വാർത്തെടുക്കാൻ ഫ്യൂച്ചർ മീഡിയ പ്രൊഫഷണൽ പ്രോഗ്രാമുമായി ഷാർജ മീഡിയ

ഷാർജ, 8 ജൂലൈ 2024 (WAM) --ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ഭാഗമായ ഷാർജ മീഡിയ ട്രെയിനിംഗ് സെൻ്റർ 'ഫ്യൂച്ചർ മീഡിയ പ്രൊഫഷണൽ' പ്രോഗ്രാമിൻ്റെ എട്ടാമത് പതിപ്പ് ഇന്ന് ആരംഭിക്കും. ജൂലൈ 25 വരെ നീളുന്ന പരിപാടി, ഷാർജ അതോറിറ്റിയുടെ ആസ്ഥാനത്ത് 10-16 വയസ് പ്രായമുള്ള 60 വിദ്യാർത്ഥികൾക്കും ഖോർ ഫക്കാനിലെ അൽ ഷർഖിയ ചാനലിൽ 25 പേർക്കും അൽ ദൈദിലെ അൽ വുസ്ത ചാനലിൽ 25 പേർക്കും പരിശീലനം നൽകും.

റേഡിയോ വർക്ക്, ടെലിവിഷൻ അവതരണം, സോഷ്യൽ മീഡിയ മാനേജ്‌മെൻ്റ്, ഫിലിമിംഗും എഡിറ്റിംഗും, ടെക്‌നിക്കൽ ഓപ്പറേഷനുകൾ, ഗ്രാഫിക് ആർട്ട് തുടങ്ങിയ ആധുനിക മാധ്യമ വൈദഗ്ധ്യങ്ങൾ കോഴ്‌സ് ഉൾക്കൊള്ളുന്നു.

കുട്ടിക്കളുടെ മാധ്യമ വൈദഗ്ധ്യം, അറിവ്, ഭാവി കരിയർ സാധ്യതകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും പുതിയ കഴിവുകൾ പഠിക്കാനും ഈ പരിപാടി മികച്ച അവസരമാണ് നൽകുന്നതെന്ന്, ഷാർജ മീഡിയ ട്രെയിനിംഗ് സെൻ്റർ ഡയറക്ടർ ഷൈമ അബ്ദുല്ല അബ്ദുൾ റഹീം പറഞ്ഞു.