അബുദാബി,8 ജൂലൈ 2024 (WAM)--അബുദാബി അഗ്രികൾച്ചർ ആൻ്റ് ഫുഡ് സെക്യൂരിറ്റി വീക്കിൻ്റെ (ADAFSW) ഭാഗമായി നവംബർ 26, 27 തീയതികളിൽ ലോക ഭക്ഷ്യ സുരക്ഷാ ഉച്ചകോടിക്ക് ആദ്യമായി അബുദാബി ആതിഥേയത്വം വഹിക്കും. ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോടതി ചെയർമാനും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക.
അഡാഫ്‌സ, എഫ് & ബി മാനുഫാക്ചറിംഗ് ഗ്രൂപ്പ് (FBMG) എന്നിവയുടെ പങ്കാളിത്തത്തോടെ അഡ്നെക് ഗ്രൂപ്പാണ്
ഉച്ചകോടി സംഘടിപ്പിക്കുക. ആഗോള ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നൂതനമായ പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനും പട്ടിണി ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ആഗോള ഭക്ഷ്യസുരക്ഷയിൽ ചർച്ചകൾ, സംരംഭങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള യുഎഇയുടെ സ്ഥാനം വർദ്ധിപ്പിക്കുന്നതിനും ഉച്ചകോടി ഒരു വേദിയാക്കും.
ഭക്ഷ്യസുരക്ഷ ഒരു പ്രധാന ആഗോള വെല്ലുവിളിയാണെന്ന് അഡാഫ്‌സ ഡയറക്ടർ ജനറൽ സഈദ് അൽ ബഹ്‌രി സലേം അൽ അമേരി പറഞ്ഞു. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ ലോകത്തിലെ പ്രമുഖ ഭക്ഷ്യസുരക്ഷാ വിദഗ്ധർ, പൊതു-സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റി നേതാക്കൾ എന്നിവരുടെ ഒരു വിശിഷ്ട സംഘത്തെ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ, സ്വകാര്യ മേഖലകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇയിൽ അഡാഫ്‌സ നിരവധി പരിപാടികളും സംരംഭങ്ങളും സംഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.