ഉമ്മുൽ ഖൈവൈൻ, 8 ജൂലൈ 2024 (WAM) --ഉമ്മുൽ ഖൈവൈൻ എമിറേറ്റിലെ സർക്കാർ വകുപ്പുകളുടെ ലയനം സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ നിയമം അനുസരിച്ച്, ഉമ്മുൽ ഖൈവൈൻ മുനിസിപ്പാലിറ്റിയും, നഗരാസൂത്രണ വകുപ്പും ലയിപ്പിച്ച് ഉമ്മുൽ ഖൈവൈൻ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെൻ്റ് എന്ന പേരിൽ ഒരൊറ്റ സ്ഥാപനമാക്കി മാറ്റും.
മുനിസിപ്പാലിറ്റിയുടെ തലവനെ ഈ പുതിയ സ്ഥാപനത്തിൻ്റെ അധ്യക്ഷനായി ചുമതലപ്പെടുത്തുകയും അതിൻ്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിനും അതിൻ്റെ സാമ്പത്തികവും ഭരണപരവുമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ തീരുമാനങ്ങളോ നിയന്ത്രണ നിർദ്ദേശങ്ങളോ നൽകുന്നതിനുള്ള പൂർണ്ണ അധികാരം നൽകുകയും ചെയ്യുന്നു.
വിവിധ മേഖലകളിൽ എമിറേറ്റിൻ്റെ സ്ഥാനം വർധിപ്പിക്കുക, സ്ഥാപനപരവും വ്യക്തിഗതവുമായ പ്രകടനം വികസിപ്പിക്കുക, ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുക, സർക്കാർ ജോലിയിലെ പ്രധാന ഘടകങ്ങളായി മികവിലും പുതുമയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാ വർക്ക് ടീമുകളോടും ഉമ്മുൽ ഖൈവയിൻ ഭരണാധികാരി അഭ്യർത്ഥിച്ചു.