ദുബായ്, 9 ജൂലൈ 2024 (WAM) -- കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ 60 ഹൈസ്കൂൾ വിദ്യാർത്ഥികളെ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.
"രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹൈസ്കൂൾ ബിരുദധാരികൾ നമ്മുടെ യുവാക്കൾക്ക് മികവും നേട്ടവും കൈവരിക്കാനുള്ള നിശ്ചയദാർഢ്യത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രചോദനാത്മകമായ മാതൃകകൾ നൽകുന്നു," എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാസർ അൽ വതാനിൽ വെച്ച് ശൈഖ് മുഹമ്മദ് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, അവരുടെ നേട്ടങ്ങൾ ഭാവി വിജയത്തിനും രാജ്യത്തിൻ്റെ വളർച്ചയ്ക്കും വഴികാട്ടിയായി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. യുഎഇയുടെ ഭാവിക്ക് മുൻഗണന നൽകുന്ന ഈ പുതുതലമുറയെ സൃഷ്ടിക്കുന്നതിൽ വിദ്യാർത്ഥികളുടെ കുടുംബങ്ങളെയും അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമായി കൂടിക്കാഴ്ച്ച നടത്തിയതിൽ വിദ്യാർത്ഥികൾ സന്തോഷം പ്രകടിപ്പിച്ചു, ഇപ്പോൾ ലഭിച്ച ഈ അംഗീകാരം ഭാവി മികവിലേക്കും നേട്ടങ്ങളിലേക്കും വഴിയൊരുക്കുമെന്ന് അവർ വ്യക്തമാക്കി.