ദുബായ്, 16 ജൂലൈ 2024 (WAM) --കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി 9,000 സ്കൂൾ കിറ്റുകൾ വാങ്ങുന്നതിനായി ദുബായ് കെയേഴ്സ് യുഎഇയിലുടനീളമുള്ള 12 സ്കൂളുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. 3,573 വിദ്യാർത്ഥി സന്നദ്ധപ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെട്ട ഈ സംരംഭം, സ്പ്രിംഗ് ഫെയറുകൾ, ബേക്ക് സെയിൽസ്, ഗെയിമുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ 7 ലക്ഷം ദിർഹം സമാഹരിച്ചു.
പങ്കെടുത്ത സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ദുബായ് കെയേഴ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അബ്ദുല്ല അഹമ്മദ് അൽഷെഹി നന്ദിയും അഭിനന്ദനവും അറിയിച്ചു. അവരുടെ പ്രയത്‌നങ്ങൾ നിരവധി കുട്ടികൾക്ക് ഒരു അധ്യയന വർഷത്തിന് ആവശ്യമായ ഉപകരണങ്ങൾ നൽകാൻ തങ്ങളെ സഹായിക്കുമെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.