തൊഴിൽ ശക്തി സംബന്ധിച്ച സംയുക്ത സാങ്കേതിക സമിതിയുടെ നാലാമത് യോഗം ചേർന്ന് യുഎഇയും ഫിലിപ്പൈൻസും

അബുദാബി, 17 ജൂലൈ 2024 (WAM) --യുഎഇയും ഫിലിപ്പൈൻസും സംയുക്തമായി മാനവ വിഭവശേഷിയിലും തൊഴിൽ മേഖലയിലും സഹകരിക്കാനുള്ള അവസരങ്ങൾ ചർച്ച ചെയ്യുന്നതിനായി തൊഴിൽ ശക്തി സംബന്ധിച്ച സംയുക്ത സാങ്കേതിക സമിതിയുടെ നാലാമത് യോഗം ദുബായിലെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയ ആസ്ഥാനത്ത് ചേർന്നു. യുഎഇയിലെ തൊഴിൽ ബന്ധങ്ങളെയും ഗാർഹിക തൊഴിലാളികളെയും നിയന്ത്രിക്കുന്ന നിയമനിർമ്മാണ സംഭവവികാസങ്ങൾ, സാമൂഹിക സംരക്ഷണ സംവിധാനങ്ങൾ, തൊഴിലാളി ക്ഷേമ പരിപാടികൾ, തൊഴിൽ ശക്തി വികസനത്തിനുള്ള പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം പരിശോധിച്ചു.

മന്ത്രാലയത്തിലെ ഗാർഹിക തൊഴിൽ കാര്യ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അബ്ദുല്ല അൽ നുഐമി, യുഎഇയിലെ ഫിലിപ്പീൻസ് അംബാസഡർ അൽഫോൻസോ ഫെർഡിനാൻഡ്, ഫിലിപ്പീൻസ് വിദേശകാര്യ വകുപ്പിലെയും കുടിയേറ്റ തൊഴിലാളികളുടെ വകുപ്പിലെയും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഇരുവശത്തുമുള്ള നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.