അബുദാബി, 17 ജൂലൈ 2024 (WAM) --അബുദാബി ഇൻ്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്‌സിബിഷൻ (അഡിഹെക്സ്) 2024-ൻ്റെ ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണെന്ന് അഡ്നെക് ഗ്രൂപ്പ് അറിയിച്ചു. എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് ക്യാപിറ്റൽ ഇവൻ്റ്‌സ് സംഘടിപ്പിക്കുന്ന പരിപാടി 4 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ അബുദാബിയിലെ അഡ്നെക് സെൻ്ററിൽ നടക്കും.
പരിപാടിയിൽ തത്സമയ പ്രകടനങ്ങൾ, മത്സരങ്ങൾ, പൈതൃക, കായിക പ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കും. സന്ദർശകർക്ക് ക്യൂറേറ്റ് ചെയ്ത പ്രദർശനങ്ങൾ, ഗൈഡഡ് ടൂറുകൾ, ഇഷ്ടാനുസൃതമായ സഫാരി അനുഭവങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാനുള്ള അവസരവും പരിപാടി ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
സംഗീത, പൈതൃക കുതിരസവാരി പ്രദർശനങ്ങൾ, കുതിര പരിശീലന ശിൽപശാലകൾ, അറേബ്യൻ ഒട്ടക ലേലങ്ങൾ, കുതിരസവാരി അമ്പെയ്ത്ത് പ്രദർശനങ്ങൾ, ഔട്ട്ഡോർ സാഹസിക വൈദഗ്ധ്യത്തെക്കുറിച്ചുള്ള ശിൽപശാലകൾ എന്നിവ തത്സമയ പ്രകടനങ്ങളിൽ അവതരിപ്പിക്കും. യുഎഇയുടെ പൈതൃകത്തിലേക്കും വന്യജീവികളുടേയും അറേബ്യൻ ഫാൽക്കണറികളുടേയും സവിശേഷമായ പ്രത്യേകതകളിലേക്കുമുള്ള ഒരു യാത്രയും പരിപാടി നൽകും.
ടിക്കറ്റുകൾ ലഭിക്കാൻ, സന്ദർശകർക്ക് താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കാവുന്നതാണ്
https://www.ticketmaster.ae/feature/adihex/?CL_ORIGIN=V083705