ആധുനിക ട്രാഫിക് മാനേജ്‌മെൻ്റ്, കൺട്രോളർമാർക്ക് പരിശീലനം നൽകാൻ ജിസിഎഎ

അബുദാബി, 2024 ജൂലൈ 18(WAM) --എയർ ട്രാഫിക് കൺട്രോളർമാരെ പരിശീലിപ്പിക്കുന്നതിനായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഗ്ലോബൽ എയർ നാവിഗേഷൻ സർവീസസുമായി (ജിഎഎൻഎസ്) കരാർ ഒപ്പിട്ടു. കരാർ പ്രകാരം ജിഎഎൻഎസ് അവരുടെ അൽ ഐനിലെ പരിശീലന കേന്ദ്രത്തിൽ ജിസിഎഎ എയർ ട്രാഫിക് കൺട്രോളർമാർക്ക് പരിശീലന സേവനങ്ങൾ നൽകും.

ആധുനിക എയർ ട്രാഫിക് മാനേജ്‌മെൻ്റ് നിയന്ത്രിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം കൊണ്ട് കൺട്രോളർമാരെ സജ്ജരാക്കുകയും വ്യോമാതിർത്തിക്കുള്ളിലെ സുരക്ഷാ, കാര്യക്ഷമത മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ് കരാർ ലക്ഷ്യമിടുന്നതെന്ന് ജിസിഎഎയുടെ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി, പറഞ്ഞു.

ജിസിഎഎ ആവശ്യകതകൾക്ക് അനുസൃതമായി ഈ പരിശീലനങ്ങൾ നൽകാനും ഞങ്ങളുടെ നിരവധി സഹകരണ സംരംഭങ്ങളിലൂടെ ആഗോള വ്യോമയാന വ്യവസായം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ജിഎഎൻഎസ് സിഇഒ യഹ്‌യ അൽ ഹമ്മദി പറഞ്ഞു.