25,000 പ്രസിദ്ധീകരണങ്ങൾ, ഗവേഷണ രംഗത്ത് തിളങ്ങി യുഎഇയു

അബുദാബി, 2024 ജൂലൈ 18(WAM) --യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി (യുഎഇയു) 25,000 സ്‌കോപ്പസ് ഇൻഡെക്‌സ് ചെയ്‌ത പഠനങ്ങൾ ങ്ങൾ പ്രസിദ്ധീകരിച്ചു. ഇതോടെ സ്കോപ്പസ് ഡാറ്റാബേസിൽ 25,000-ലധികം ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന യുഎഇയിലെ ആദ്യത്തെ സർവ്വകലാശാലയായി മാറിയിരിക്കയാണ് യുഎഇയു.

1978-ലെ ആദ്യത്തെ ഗവേഷണ ലേഖനം മുതൽ ഫാക്കൽറ്റി, കാമ്പസ് സംരംഭങ്ങൾ, പിന്തുണയുള്ള അക്കാദമിക് അന്തരീക്ഷം എന്നിവ ഉപയോഗിച്ച് ഗവേഷണ കഴിവുകൾ സ്ഥിരമായി മെച്ചപ്പെടുത്തിയാണ്, സർവകലാശാല മേഖലയിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനമെന്ന നിലയിൽ അതിൻ്റെ സ്ഥാനം ഉറപ്പിച്ചത്.

സർവകലാശാലയുടെ വൈവിധ്യമാർന്ന ഗവേഷണ ഫലങ്ങളിൽ 12.2% പ്രസിദ്ധീകരണങ്ങളുമായി മെഡിസിൻ മുന്നിട്ടുനിൽക്കുന്നു. എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ബയോകെമിസ്ട്രി, ജനിതകശാസ്ത്രം, മോളിക്യുലർ ബയോളജി, സോഷ്യൽ സയൻസസ് എന്നിവയാണ് മറ്റ് വിഷയങ്ങൾ. 25,000 പ്രസിദ്ധീകരണങ്ങളിൽ 71.4% ജേണൽ ലേഖനങ്ങളാണ്.