ആഗോള ഐടി തകരാർ, വ്യോമ ഗതാഗത മേഖലയിൽ ചെറിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു: ജിസിഎഎ

അബുദാബി, 19 ജൂലൈ 2024 (WAM) -- ലോകമെമ്പാടുമുള്ള നിരവധി മേഖലകളെ ബാധിച്ച ആഗോള ഐടി തകരാർ യുഎഇ വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും പ്രവർത്തന പ്രക്രിയകളിൽ ചെറിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു.

ബദൽ സംവിധാനം ഉപയോഗിച്ചതിനാൽ ചില ഫ്ലൈറ്റുകളുടെ ചെക്ക്-ഇൻ പ്രക്രിയകളിൽ കാലതാമസമുണ്ടെന്ന് ജിസിഎഎ വിശദീകരിച്ചു, ഈ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, അധികൃതർ അറിയിച്ചു.

ദേശീയ വിമാനക്കമ്പനികളെ സംബന്ധിച്ച, സ്ഥിതിഗതികൾ ജിസിഎഎ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഉപഭോക്താക്കൾക്കും യാത്രക്കാർക്കും ഉടനടി അപ്‌ഡേറ്റുകളും മാർഗ്ഗനിർദ്ദേശങ്ങളുംനൽകുകയും ചെയ്യുന്നുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.