ദുബായ്, 23 ജൂലൈ 2024 (WAM) -- എല്ലാ മേഖലകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും തടസ്സമില്ലാത്ത വീണ്ടെടുക്കലും മികച്ച പ്രവർത്തനവും ഉറപ്പാക്കിക്കൊണ്ട് രാജ്യം ആഗോള സാങ്കേതിക തടസ്സം വിജയകരമായി കൈകാര്യം ചെയ്തതായി, യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി,വ്യക്തമാക്കി.
ആഗോള ഡിജിറ്റൽ വെല്ലുവിളികളെ നേരിടാനും ബിസിനസ് തുടർച്ച ഉറപ്പാക്കാനും കരുത്തുറ്റതും സുസ്ഥിരവുമായ സംവിധാനങ്ങൾ പ്രദാനം ചെയ്‌ത ക്രൗഡ്‌സ്ട്രൈക്കുമായുള്ള കൗൺസിലിൻ്റെ പങ്കാളിത്തമാണ് ഈ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ സൈബർ സുരക്ഷ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വിശാലമായ ശ്രമത്തിൻ്റെ ഭാഗമാണ് ഈ സഹകരണം.
ക്രൗഡ്‌സ്ട്രൈക്കിൻ്റെ സഹകരണം, സാങ്കേതികവിദ്യ, പ്രക്രിയകൾ എന്നിവയെ ഡോ. അൽ കുവൈത്തി പ്രശംസിച്ചു. മികച്ച കീഴ്വഴക്കങ്ങൾ പങ്കിടുന്നതിലും പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിലും സോഷ്യൽ എഞ്ചിനീയറിംഗ്, ഫിഷിംഗ് ആക്രമണങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്നതിലുമുള്ള സഹകരണവും അദ്ദേഹം എടുത്തുകാണിച്ചു.