എൻഎംഡിസി ഗ്രൂപ്പിൻ്റെ അറ്റാദായം 2024 ആദ്യ പകുതിയിൽ 66 ശതമാനം വർധിച്ചു

അബുദാബി, 25 ജൂലൈ 2024 (WAM) --അബുദാബി ആസ്ഥാനമായുള്ള എൻഎംഡിസി ഗ്രൂപ്പ് 2024 ആദ്യ പകുതിയിൽ പ്രവർത്തന വരുമാനത്തിൽ 79% വർധനയും അറ്റാദായത്തിൽ 66% വർധനയും രേഖപ്പെടുത്തി.
ഈ വർഷത്തെ ആദ്യ പാദ പ്രവർത്തന വരുമാനം 12.126 ബില്യൺ ദിർഹവും, അറ്റാദായം 1.461 ബില്യൺ ദിർഹവുമാണ്. ഗ്രൂപ്പിൻ്റെ മൊത്തം ആസ്തി 28.501 ബില്യൺ ദിർഹമിലെത്തി, 2023 അവസാനത്തെ അപേക്ഷിച്ച് 36% വർധനവ്‌ രേഖപ്പെടുത്തി.

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും മാർഗനിർദേശമാണ് കമ്പനിയുടെ വിജയത്തിന് കാരണമെന്ന് എൻഎംഡിസി ഗ്രൂപ്പ് ചെയർമാൻ താനി അൽ റുമൈസി പറഞ്ഞു.

കമ്പനിയുടെ നേതൃത്വവും പ്രധാന ഓഹരി ഉടമകളും നൽകിയ പിന്തുണയ്ക്ക് എൻഎംഡിസി ഗ്രൂപ്പ് സിഇഒ ആർതർ സാഗ്‌ലോൾ നന്ദി അറിയിച്ചു. കമ്പനിയുടെ തന്ത്രം, കാഴ്ചപ്പാട്, നൂതനത്വം, മികവ് എന്നിവ ലക്ഷ്യങ്ങൾ മറികടക്കാനും മികച്ച സാമ്പത്തിക പ്രകടനം കൈവരിക്കാനും തങ്ങളെ സഹായിച്ചതായി, അദ്ദേഹം കൂട്ടിച്ചേർത്തു.