ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറുടെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി

അബുദാബി, 25 ജൂലൈ 2024 (WAM) --യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കറായ ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറിൻ്റെ (ഗാലക്‌സി) ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) റദ്ദാക്കുകയും ഡയറക്‌ടർ ബോർഡ് പ്രമേയത്തിൻ്റെ ആർട്ടിക്കിൾ 22 (2) പ്രകാരം അതിൻ്റെ പേര് രജിസ്‌റ്ററിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു.

ഗാലക്‌സിക്ക് ദുർബലമായ കംപ്ലയൻസ് ചട്ടക്കൂടുണ്ടെന്നും നിയന്ത്രണ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇൻഷുറൻസ് വ്യവസായത്തിൻ്റെയും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി എല്ലാ ഇൻഷുറൻസ് കമ്പനികളും പ്രൊഫഷണലുകളും യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സിബിയുഎഇ നടത്തിയ പരിശോധനയുടെ ഫലമായാണ് ഭരണാനുമതി റദ്ദാക്കിയതെന്ന് ബാങ്ക് വ്യക്തമാക്കി.