ഐയുസിഎൻ ശുപാർശ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ആറ് പുതിയ സൈറ്റുകൾ

ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൻ്റെ ഉപദേശം അനുസരിച്ച് യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി അഞ്ച് പുതിയ സൈറ്റുകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും നിലവിലുള്ള ഒരു സ്ഥലം വിപുലീകരിക്കുകയും ചെയ്തു. ന്യൂഡൽഹിയിൽ യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46-ാമത് സെഷനിലാണ് ഇതു സംബന്ധിച്ച്  പ്രഖ്യാപനം നടന...