ഷാർജ നഗരാസൂത്രണ കൗൺസിൽ പിരിച്ചുവിട്ടു

ഷാർജ, ജൂലൈ 30 (WAM) --ഷാർജ നഗരാസൂത്രണ കൗൺസിൽ പിരിച്ചുവിട്ടുകൊണ്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.

കൗൺസിലിന്റെ അവകാശങ്ങളും ആസ്തികളും ബാധ്യതകളും ഷാർജ ടൗൺ പ്ലാനിംഗ് ആൻ്റ് സർവേ ഡിപ്പാർട്ട്‌മെൻ്റിന് കൈമാറാൻ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.കൗൺസിലിലെ ജീവനക്കാരെ അവരുടെ ജോലി ഗ്രേഡുകളും സാമ്പത്തിക വിഹിതവും സഹിതം ഷാർജ സർക്കാരിൻ്റെ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും സ്ഥലം മാറ്റുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഷാർജ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടൗൺ പ്ലാനിംഗ് ആൻ്റ് സർവേയുടെയും ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെ ഷാർജ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സിൻ്റെ മേൽനോട്ടത്തിലാണ് ഈ കൈമാറ്റം നടക്കുക.