റെസിഡൻസി നിയന്ത്രണങ്ങൾ ലംഘിച്ച് കഴിയുന്ന വ്യക്തികൾക്ക് ഗ്രേസ് പിരീഡ് നൽകാൻ ഐസിപി

അബുദാബി, 1 ഓഗസ്റ്റ് 2024 (WAM) --ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) റെസിഡൻസി നിയന്ത്രണങ്ങൾ  ലംഘിച്ച് കഴിയുന്ന  വ്യക്തികൾക്ക് ഗ്രേസ് പിരീഡ് നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

2024 സെപ്തംബർ 1 മുതൽ രണ്ട് മാസം വരെ നീണ്ടുനിൽക്കുന്ന, വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമം അനുസരിച്ച് ഈ കാലയളവിൽ നിയമലംഘകരെ ഏതെങ്കിലും സാമ്പത്തിക പിഴകളിൽ നിന്ന് ഒഴിവാക്കും.

പിഴയും നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതും നിയമലംഘകരെ ഒന്നുകിൽ അവരുടെ നില ക്രമീകരിക്കാനോ അല്ലെങ്കിൽ രാജ്യം വിടാനോ അനുവദിക്കുന്നത് ഉൾപ്പെടെ, ഈ സംരംഭം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അതോറിറ്റി ഏറ്റെടുക്കും.

നിയമലംഘകർക്ക് അവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയമത്തിന് അനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഒരു പുതിയ അവസരം നൽകുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.