ബുർജീൽ ഹോൾഡിംഗ്‌സ് അൽ ദഫ്രയിൽ ആദ്യ ‘ഡേ സർജറി സെൻ്റർ’ ആരംഭിച്ചു

അൽ ദഫ്ര, 7 ആഗസ്റ്റ്, 2024 (WAM) --ബുർജീൽ ഹോൾഡിംഗ്‌സ് യുഎഇയിലെ അൽ ദഫ്രയിൽ ആദ്യത്തെ ഡെഡി സർജറി സെൻ്റർ തുറന്നു, അണ്ടർസെക്രട്ടറി നാസർ മുഹമ്മദ് അൽ മൻസൂരി ഉദ്ഘാടനം ചെയ്തു. മദീനത്ത് സായിദിൻ്റെ അൽ ദഫ്ര മാളിൽ സ്ഥിതി ചെയ്യുന്ന ഈ സെൻ്റർ, ലോകോത്തര സേവനങ്ങൾ നൽകാനും, പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനും ചുരുങ്ങിയ ആശുപത്രി വാസത്തിനുമുള്ള ഔട്ട്പേഷ്യൻ്റ് നടപടിക്രമങ്ങൾ പൂർത്തികരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അബുദാബിയുടെ ഭൂമിശാസ്ത്രപരമായ ആവശ്യങ്ങളും ജനസംഖ്യാ സവിശേഷതകളും നിറവേറ്റുന്നതിനായി ബുർജീൽ ഹോൾഡിംഗ്സ് ആരംഭിച്ച നാലാമത്തെ ശസ്ത്രക്രിയാ കേന്ദ്രമാണിത്. കാർഡിയോളജി, പീഡിയാട്രിക്‌സ്, ജനറൽ സർജറി, ഓർത്തോപീഡിക് സർജറി, ഗ്യാസ്‌ട്രോഎൻട്രോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഡെൻ്റൽ, ഡെർമറ്റോളജി, ഫാമിലി മെഡിസിൻ, ഇൻ്റേണൽ മെഡിസിൻ, ഓട്ടോളറിംഗോളജി, യൂറോളജി, പാത്തോളജി തുടങ്ങി 13 സ്പെഷ്യാലിറ്റികളിൽ ഈ കേന്ദ്രം സമഗ്രമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. അൽ ദഫ്ര മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ കേന്ദ്രം.